തൃക്കണ്ണമംഗൽ ഗ്രേസ് നഗർ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രമേഹ ബോധവത്കരണ ക്ലാസും നേത്ര പരിശോധനയും നടത്തി.

November 23
13:17
2019
കൊട്ടാരക്കര : തൃക്കണ്ണമംഗൽ തൃക്കണ്ണമംഗൽ ഗ്രേസ് നഗർ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗ നിർണയവും ബോധവത്കരണ ക്ലാസും നേത്ര പരിശോധനയും 2019 നവംബർ 23 ന് തൃക്കണ്ണമംഗൽ സി വി എൻ എം എൽ പി സ്കൂളിൽ വച്ച് നടത്തി. ചെങ്ങമനാട് റാഫാ അരോമ ഹോസ്പിറ്റൽ, കൊട്ടാരക്കര സജി ക്ലിനിക്കൽ ലബോറട്ടറി, ആശ ഒപ്റ്റിക്കൽസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
കൊട്ടാരക്കര നഗര സഭാ കൗൺസിലർ കുമാരി പവിജാ പത്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രമേഹ നിയന്ത്രണവും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് ഡോ. മാത്യു ജേക്കബ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
ഗ്രേസ് നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.എൻ. രമേശ് കുമാർ, പ്രോഗ്രാം കൺവീനർ തങ്കച്ചൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.
There are no comments at the moment, do you want to add one?
Write a comment