നെടുവത്തൂർ ഡിവിയുപി സ്കൂളിലെ ശാസ്ത്രമേള കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തുണ്ടായിരുന്ന രോഗബാധിതമായ തെങ്ങ് മുറിച്ച് മാറ്റേണ്ടി വന്നതിൽ കുട്ടികൾക്കുണ്ടായ വിഷമത്തിന് പ്രകൃതിയോടുള്ള പ്രായശ്ചിത്തമായി കുട്ടികൾ നൽകിയ മാവ് സ്കൂൾ അങ്കണത്തിൽ കുട്ടികൾക്കൊപ്പം നട്ടതിന് ശേഷമാണ്
അദ്ദേഹം ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്. ആധുനികലോകത്ത് അറിവ് നേടേണ്ട പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി അദ്ദേഹം പങ്കുവെച്ചു. എസ് പിയുടെ ബാല്യത്തെ കുറിച്ചും സിവിൽ സർവീസിലെത്തിയ പ്രചോദനങ്ങളെ കുറിച്ചും തങ്ങൾക്ക് സിവിൽ സർവീസിലെത്താൻ വേണ്ട മാർഗനിർദേശങ്ങളെ കുറിച്ചും പുതിയ ട്രാഫിക്ക് ഫൈനുകൾ കുറക്കണമോ എന്നതിനെ കുറിച്ചും സർവീസിൽ നേരിട്ട ചലഞ്ചുകള കുറിച്ചും കൊട്ടാരക്കര പട്ടണത്തിലെ പുതിയ ട്രാഫിക് പരിഷ്കരണത്തെ കുറിച്ചും റോബോട്ടുകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകിയാൽ മാനവരാശിക്ക് എന്തെങ്കിലും ദോഷവശങ്ങൾ ഉണ്ടോ എന്നതിനെ കുറിച്ചുമുള്ള നിരവധി സംശയങ്ങൾ കുട്ടികൾ അദ്ദേഹത്തോട് ചോദിച്ചു.
ചോദ്യങ്ങൾക്കുള്ള മറുപടി പറഞ്ഞതിനും കുട്ടികളുടെ ആദരം സ്വീകരിച്ചതിനും ശേഷമാണ് M tech ബിരുദധാരി കൂടിയായ എസ് പി മടങ്ങിയത്.