കുളത്തുപ്പുഴ ആനക്കൂട് മഹാദേവർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊട്ടിച്ചു പണം അപഹരിച്ച കേസിലെ പ്രതിയായ അരിപ്പ ഹിന്ദുസ്ഥാൻ എഞ്ചിനീയറിംഗ് കോളേജിന് പുറകുവശം പണയിൽ വീട്ടിൽ മുഹമ്മദ് ഹാരിസ്(23) ആണ് കുളത്തുപ്പുഴ പോലീസിന്റെ പിടിയിലായത്. 6 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തുവാനായി പ്രവേശിക്കുന്നതിന് മുമ്പ് കുളത്തുപ്പുഴ പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീട്ടിൽ നിന്നും നൈറ്റി, 16 ഏക്കർ ഭാഗത്തേ ഒരു വീട്ടിൽ നിന്നും തോർത്ത് എന്നിവ മോഷ്ടിച്ച ശേഷം ക്ഷേത്രത്തിനു സമീപമുള്ള പണി നടക്കുന്ന അഞ്ചൽ ഫോറെസ്റ് റേഞ്ച് ഓഫീസ് കെട്ടിടത്തിലൂടെ കല്ലടയാടരികിലെത്തി പതിയിരുന്നു കണ്ണൊഴികെയുള്ള ശരീരഭാഗം മുഴുവനും മറച്ചിരുന്നു. ആയതിനു ശേഷം ക്ഷേത്രത്തിലെ 2 കാണിക്കവഞ്ചികൾ പൊട്ടിച്ചു പണം അപഹരിച്ച ശേഷം സമീപത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ചെങ്കിലും പോലീസ് സാന്നിധ്യം കണ്ടു പിന്തിരിയുകയായിരുന്നു. പോലീസ് അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ശരീരം മുഴുവൻ മറച്ചിരുന്നതിനാൽ പ്രതിയെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം കുളത്തൂപ്പുഴ എസ് ഐ ജയകുമാർ മെക്കാനിക്കല് എഞ്ചിനീയറിംഗ് ബിരുദധാരിയായ സിപിഒ സജിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നെടുത്ത ഫോട്ടോ വാട്സാപ്പ് വഴി പ്രചരിപ്പിച്ചു നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ സിപിഒ ആയ സജിന് കടക്കൽ അമ്മയമ്പലം ശിവക്ഷേത്രത്തിൽ നടന്ന ഒരു മോഷണശ്രമത്തിന്റെ ഫോട്ടോ അയച്ചു കിട്ടുകയും ആയതിനെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യാൻ സാധിച്ചത്. കുളത്തൂപ്പുഴ ഇൻസ്പെക്ടർ സതികുമാർ എസ് ഐ ജയകുമാർ എ എസ് ഐ നിസാർ സിപിഒ മാരായ അനു ചന്ദ്രൻ, ഗിരീഷ് ഡ്രൈവർ സിപിഒ സജിൻ, ഹോം ഗാഡ് ഷാജഹാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
