കൊട്ടാരക്കര : തൃക്കണ്ണമംഗൽ സാൽവേഷൻ ആർമി പള്ളിയുടെ ഭാഗത്തുനിന്നും ഇയ്യംകുന്ന് പ്ലാപ്പള്ളി റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ അവസ്ഥയാണിത്. ഇരു വശങ്ങളിലും കാടുകയറി റോഡിന്റെ വീതി കുറഞ്ഞു
ഒരു വാഹനം പോലും കഷ്ടിച്ചു പോകാൻ കഴിയാത്ത രീതിയിൽ കാടുമൂടി കിടക്കുന്നു. ഈ പ്രദേശത്ത് നിന്ന് തെരെഞ്ഞെടുത്ത കൗൺസിലർമാർ എവിടെയാണ് എന്ന് നാട്ടുകാർ പോലും ചോദിക്കുകയാണ്. കൗൺസിലർമാർ ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കാണുന്ന കാട്.