കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഗ്രേസ് നഗർ, വിജയ് നഗർ എന്നീ റസിഡെന്റ് അസോസിയേഷനുകളുടെ സംയുക്ത ഓണാഘോഷവും കുടുംബ സംഗമവും നടന്നു. കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്. പി ബി. വിനോദ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രേസ് നഗർ പ്രസിഡൻറ് ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രേസ് നഗർ കുടുംബ ഡയറക്ടറി നഗര സഭാ കൗൺസിലർ ലീന ഉമ്മൻ പ്രകാശനം ചെയ്തു.
തഹസീൽദാർ എ. തുളസീധരൻപിള്ള ഓണസന്ദേശം നൽകി. കോമഡി ആർട്ടിസ്റ്റ് വിജി കൊല്ലം, പ്രൊഫ: മാത്യൂസ് എബ്രഹാം, കെ.സി ജോർജ്, ജോൺ കളീലഴികത്ത്, ജെയിംസ് പി. ബേബി, സി. എൻ രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു.