അഞ്ചൽ: പനയഞ്ചേരി സ്വദേശിയായ അജികുമാറിനെ വീട്ടുവളപ്പിൽ കയറി തലയ്ക്കു വെട്ടിയും മർദ്ദിച്ചും കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ 5 പ്രധാന പ്രതികളിൽ ഒരാളായ പൂയപ്പള്ളി ഗോപവിലാസത്തിൽ അനിൽ കുമാർ(42) അഞ്ചൽ പോലീസിന്റെ പിടിയിലായി . അജികുമാറിന്റെ വീടിനു മുന്നിൽ വച്ച് പ്രതികൾ മദ്യപിക്കുകയും ബഹളം വക്കുകയും ചെയ്തത് ചോദ്യം ചെയ്തതിന്റെ വിരോധം, പ്രതികൾ സംഘം ചേർന്നു വീടിനു മുന്നിലെത്തി ഗേറ്റ് തള്ളി തുറക്കുകയും ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന അദ്ദേഹത്തെ പ്രതികൾ സംഘം ചേർന്നു വെട്ടിയും മർദ്ദിച്ചും കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. നാല് പ്രതികളെ നേരത്തെ പിടി കൂടിയിരുന്നു. എന്നാൽ ഒളിവിൽ കഴിഞ്ഞിരുന്ന അനിൽ കുമാറിനെ അഞ്ചൽ ഇൻസ്പെക്ടർ സുധീർ എസ് ഐ ശ്രീകുമാർ സിപിഒ മാരായ ഷിബിൻ രാജ്, നിഷാദ് നാസർ, അഭിലാഷ്, രാജേഷ് എന്നിവർ ചേർന്നു പിടി കൂടുകയായിരുന്നു
