തെന്മല: ആര്യങ്കാവ് പാണ്ഢ്യൻപാറ ഭാഗത്ത് ബിനീഷിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആര്യങ്കാവിൽ പാണ്ഢ്യൻപാറ കുന്നക്കാട്ട് വീട്ടിൽ റിൻസ് മാത്യു(28) തെന്മല പോലീസിന്റെ പിടിയിലായി. ആര്യങ്കാവിലുള്ള ബിയർ പാർലറിന് സമീപത്തു വച്ചാണ് റിൻസ് ബിനീഷിനെ കുത്തി പരിക്കേല്പിച്ചത്. റിൻസ് കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ് കച്ചവടം സംബന്ധമായ ബിനീഷ് അറിഞ്ഞുവെന്നും ബിനീഷ് വഴി വിവരം പുറത്താകും എന്ന വിരോധത്തിലാണ് റിൻസ് ആര്യങ്കാവ് ബിയർ പാർലറിന് സമീപം ബിനീഷിനെ വിളിച്ചു വരുത്തി ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
