കൊട്ടാരക്കര : നെല്ലിക്കുന്നം വിളയന്നൂർ സ്വദേശി ദിൽ സ്റ്റിച്ചിംഗ് സെൻറർ ഉടമ ആയിട്ടുള്ള രമയിൽ നിന്ന് കണ്ണൂർ വനിതാ സബ് ജയിലിലേക്ക് ജയിൽ നിവാസികൾക്ക് യൂണിഫോം തയ്ച്ചു നൽകുന്നതിന് 13 ലക്ഷം രൂപയുടെ വർക്ക് ഓർഡർ നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 13000 രൂപ സ്വന്തമാക്കിയ ആലപ്പുഴ ആര്യാട് സൗത്ത്, ശങ്കരശ്ശേരി വെളിയിൽ വീട്ടിൽ ബൈജു ഹാരൂൺ (51) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഓയൂർ കാളവയലിൽ ഒളിച്ച് താമസിച്ചുവരികയുമായിരുന്നു പ്രതിയെ പോലീസ് കണ്ടെത്തുകയായിരുന്നു. കൊട്ടാരക്കര എസ്സ്.ഐ. സാബുജി, പോലീസുകാരായ അനിൽ, സൈബർ സെൽ സിപിഒ രജിത് ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്