അക്ഷരം ഓണോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പട്ടം നൽകുന്നുണ്ട്. പ്രതീക്ഷകളുടെ ഓണക്കാലത്തു അവർ പറക്കട്ടെ. നൂറു കുട്ടികൾക്ക് പട്ടം നമ്മൾ നിർമിച്ചു നൽകുക ആണ്. ആദ്യഘട്ടം എന്ന നിലയിൽ ഇന്നലെ 25 പട്ടങ്ങൾ കുട്ടികൾക്കു നൽകി. കൊല്ലം റൂറൽ എസ്. പി ഹരിശങ്കർ ഐ. പി. എസ് ഒരു കുട്ടിക്ക് പട്ടം സമ്മാനിച്ചാണ് ഇത് ഉൽഘാടനം ചെയ്തത്. പഴയ ഓണക്കാലത്തിന്റെ ഓർമകളെ തിരിച്ചു കൊണ്ടു വരുവാൻ ഈ ഓണ പട്ടങ്ങൾക്ക് കഴിയട്ടെ എന്നും, കുട്ടിക്കൂട്ടം മാനം മുട്ടെ പട്ടം പറത്തട്ടേ എന്നും അദ്ദേഹം പറഞ്ഞു.
