ഏരൂർ: എലാമുറ്റം സ്വദേശിയായ വേണുവിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും, ഏരൂർ ഏലാമുറ്റം സ്വദേശിയായ അനിലിനെ മർദ്ദിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ ഏരൂർ മൈലാടുംകുന്നു സുനിൽ വിലാസത്തിൽ സുനിൽ കുമാർ(50) ആണ് ഏരൂർ പോലീസിന്റെ പിടിയിലായത്. 2009 ഇൽ ഏരൂർ സ്വദേശികളായ 2 പേരെ ക്രൂരമായി മർദ്ദിച്ചതിന് 2 കേസുകളിലായി സുനിൽ കുമാർ 5 വർഷം ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി അഞ്ചൽ സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസിലും പ്രതിയായി. 2018 ലും ഇയാൾക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. തടവ് ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി ഏലാമുറ്റം സ്വദേശികളായ 2 പേർക്കെതിരെ അക്രമം നടത്തിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഏരൂർ ഇൻസ്പെക്ടർ സുഭാഷ്, എസ്.ഐ ദീപു, എ.എസ്.ഐ ഇക്ബാൽ DVR എസ് സി പി ഒ മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
