പൂയപ്പള്ളി: എഴുതക്കാട് വീട്ടിൽ രാമചന്ദ്രൻ നായരുടെ മരുതമൺപള്ളിയിലുള്ള എഴുതക്കാട് ബുക്ക് സ്റ്റാൾ & ന്യൂസ് ഏജൻസിയിൽ രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്മരുതി മുത്താന പള്ളിത്താന വീട്ടിൽ കുമാർ (28), വർക്കല കോവൂർ പാളയംകുന്ന് ചേട്ടക്കാവ് പുത്തൻവീട്ടിൽ അനിൽ (28) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡിവൈഎസ് പി നിസാമുദീന്റെ മേൽനോട്ടത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് അംഗങ്ങളുടേയും പൂയപ്പള്ളി പോലീസിന്റേയും സംയുക്ത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ മുൻപും മോഷണ കേസുകളിൽ പിടിക്കപ്പെട്ടവരും ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ,എസ്. ഐ രാജേഷ് കുമാർ, എ.എസ്.ഐ വി.വി സുരേഷ്, എസ്.സി.പി.ഒ സന്തോഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ എസ് ഐ ഷാജഹാൻ, ജി എസ് ഐ ശിവശങ്കരപ്പിള്ള ജിഎഎസ് ഐ മാരായ ബി.അജയകുമാർ, ആശിഷ് കോഹൂർ , രാധാകൃഷ്ണ പിളള എന്നിവരും ചേർന്നാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവർ കൊല്ലം,തിരുവനന്തപുരം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ പ്രമാദമായ നിരവധി മോഷണ കേസുകളിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്നതിനാൽ കൂടുതൽ അന്വേഷണം നടന്നു വരുന്നു.