പത്തനംതിട്ട: പാറയ്ക്കൽ മുരുകൻ കുന്ന് എന്ന സ്ഥലത്തു വൃദ്ധയായ ഒരു സ്ത്രീ അവശയായി നിൽക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്.കെ മജീദ് , അനുരാഗ് മുരളീധരൻ, ശ്രീലത എന്നിവർ സ്ഥലത്തു എത്തുകയും അവശയായ സ്ത്രീയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പേര് കുട്ടി എന്നും തനിക്കു 82 വയസുണ്ട് എന്ന് പറയുകയും ചെയ്തു. ഈ വൃദ്ധയായ സ്ത്രീയെ അടൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ബന്ധുക്കളെ കണ്ടു പിടിച്ചു പോലീസ് അവർക്കു കൈ മാറി.
