കൊട്ടാരക്കര: വല്ലംകുളം ജംഗ്ഷനിൽ ശ്രീവിനായക സ്റ്റോഴ്സിന്റെ ചുറ്റുമതിൽ തകർത്തു പുരയിടത്തിലെ കിണറ്റിൽ ഇഷ്ടികകളും, മരക്കഷ്ണങ്ങളും, കല്ലുകളും ഇട്ട് കുടിവെള്ളം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നിത്യ സംഭവമായി ഇവിടെ മാറി. ഇരുമ്പ് വലകൊണ്ടു സംരക്ഷിച്ചിരുന്ന കിണറിൻറെ വല തകർത്താണ് ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുള്ളത്.
ഈ സംഭവുമായി ബന്ധപ്പെട്ടു കൊട്ടാരക്കര പോലീസ് കേസെടുത്തു.
