പുനലൂർ : കുന്നിക്കോട് -അഞ്ചൽ-പുനലൂർ ഭാഗങ്ങളിൽ നിരവധി ബൈക്ക് മോഷണങ്ങൾ നടത്തി വന്നിരുന്ന പ്രതികൾ പുനലൂർ പോലീസിന്റെ പിടിയിലായി. മണിയാർ പന്നിക്കോണത്ത് ചരുവിള പുത്തൻവീട്ടിൽ മുകേഷ്, പുന്നല ഇഞ്ചൂർ തെക്കേകര ലക്ഷം വീട് കോളനിയിൽ ശ്രീ കുട്ടൻ എന്നിവരാണ് പിടിയിലായത്. തെങ്ങ് കയറ്റം തൊഴിലാക്കിയ ഇവർ വീടുകളിൽ പണിയ്ക്കായി എത്തി സാഹചര്യം മനസ്സിലാക്കി മോഷണം നടത്തി വരുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ആണ് ഇവർ അറസ്റ്റിലായത്. പുനലൂർ ഇൻസ്പെക്ടർ ബിനു വർഗ്ഗീസ് , SIഎസ് ഐ മാരായ രാജീവ്, സജീവ്ഖാൻ, ഡ്രൈവർ കണ്ണൻ, എസ് സി പി ഒ മാരായ ശ്രീലാൽ, സജി, സി പി ഒ മാരായ ശബരീഷ്, ഷമീർ, അഭിലാഷ്, അജിത്ത്, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.