പത്തനംതിട്ട: ജ്വല്ലറിയില്‍ കവർച്ച നടത്തിയ നാലംഗ സംഘം അറസ്റ്റിൽ . പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രി റോഡിൽ മുത്താരമ്മൻകോവിലിനു സമീപം പ്രവർത്തിക്കുന്ന കൃഷ്ണാ ജൂവലേഴ്സിൽ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. മഹാരാഷ്ട്രക്കാരനായ അക്ഷയ് പാട്ടീൽ ഉൾപ്പടെ 4 പേരെ സേലം പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപു അക്ഷയ് ജ്വല്ലറിയില്‍ ജോലിക്കു പ്രവേശിച്ചിരുന്നു .ഒരാൾ മോഷണ മുതലുമായി രക്ഷപെട്ടിട്ടുണ്ട് .കവര്‍ച്ചാസംഘത്തിന്റെ മര്‍ദ്ദനത്തില്‍ സന്തോഷ് എന്ന ജീവനക്കാരന് പരിക്കേറ്റിരുന്നു .
