കൊട്ടാരക്കര : കൊട്ടാരക്കര ശാസ്താംകോട്ട റോഡ് തകർന്നനിലയിൽ. നവീകരണത്തിനായി പൊളിച്ചിട്ട റോഡിലെ യാത്ര ഇപ്പോൾ വൻ ദുരിതം .കൊട്ടാരക്കര ശാസ്താംകോട്ട റോഡിലെ കുഴികളിൽ വീണു വാഹന അപകടങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടാതലയിൽ സ്വകാര്യ ബസ് മറിഞ്ഞു ,ഒരാഴ്ച മുൻപു പത്തടിയിൽ സ്വകാര്യ ബസ് പോസ്റ്റിലേക്ക് ഇടിച്ചു കയറി ,ഇന്നലെ രണ്ടിടത്തായി ബൈക്കുകൾ കുഴിയിൽ വീണു .മഴയായതോടെ അപകടങ്ങൾ പെരുകിക്കൊണ്ട് ഇരിക്കുകയാണ് .21 കോടി രൂപയുടെ നവീകരണത്തിൻറെ ഭാഗമായാണ് റോഡിൻറെ പല ഭാഗങ്ങളും പൊളിച്ചത് .റോഡുകൾ പൊളിച്ചിടുന്നതല്ലാതെ ഒരു നവീകരണവും ഇതു വരെ നടത്തിയിട്ടില്ല .റോഡ് നിർമ്മാണത്തിന്റെ അപാകതയെ തുടർന്നു മന്ത്രി ,ജി സുധാകരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു .ഇ ഡി സി -കാടംകുളം റോഡിൽ നവീകരണത്തിൻറെ ഭാഗമായി മെറ്റൽ നിരത്തിയിട്ട് 7 മാസമായി ടാറിങ് നടന്നിട്ടില്ല ഇതു യാത്രക്കാരുടെ ജീവിതം കുഴപ്പിക്കുകയാണ് .ഇതിനൊരു പ്രതിവിധി കാണാൻ അധികൃതർ ഇല്ല മഴയാണെന്ന കാരണം പറഞ്ഞു അധികൃതർ ഒഴിഞ്ഞു മാറുമ്പോൾ പാടുപെടുന്നത് യാത്രക്കാരാണ്.
