തിരുവനന്തപുരം :തൊഴിലുറപ്പു പദ്ധതി തുടരാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് ഭാവി പ്രവചനം . രാജ്യത്തെ കോടിക്കണക്കിനു തൊഴിലാളികളുടെ വരുമാന മാർഗ്ഗമായ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഏക്കാലത്തേക്കും തുടരാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് ഗ്രാമവികസന മന്ത്രി അഭിപ്രായപ്പെട്ടു .മന്ത്രിയുടെ ഈ അറിയിപ്പ് രാജ്യത്തെ തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് .വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ തൊഴിലുറപ്പു വിജയകരമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായുള്ള ഈ അറിയിപ്പ് . രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതൽ കുട്ടായ ഈ പദ്ധതി വീട്ടമ്മമാരുടെയും, പുരുഷൻമാരുടെയും അത്താണിയാണു.എന്നാൽ ബഡ്ജറ്റ് വിഹിതം കുറഞ്ഞത് ചുണ്ടി കാട്ടിയുള്ള മന്ത്രിയുടെ തീരുമാനം തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്കു തിരിച്ചടിയാണ് .
വാർത്ത സജി ചേരൂർ