കാസർകോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തി വീഴ്ത്തി . വൈകുന്നേരം ക്ലാസ് കഴിഞ്ഞു മടങ്ങിവന്ന എം ബി എ വിദ്യാർത്ഥിനിയോട് സുഹൃത്തായ സുശാന്ത് പ്രണയാഭ്യര്‍ത്ഥന നടത്തുകയും നിരസിച്ച വിദ്യാർത്നിയെ കത്തികൊണ്ട് കുത്തുകയും ചെയ്തു . ശരീരത്തിൽ 12 കുത്തുകളേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നാട്ടുകാർ തടയുന്തിനിടെ യുവാവ് സ്വയം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു ഇതേ തുടർന്ന് യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
