Asian Metro News

ഒന്നരക്കിലോ കഞ്ചാവുമായി ഹോട്ടൽ ഉടമ പിടിയിൽ

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

ഒന്നരക്കിലോ കഞ്ചാവുമായി ഹോട്ടൽ ഉടമ പിടിയിൽ

ഒന്നരക്കിലോ കഞ്ചാവുമായി ഹോട്ടൽ ഉടമ പിടിയിൽ
June 28
09:43 2019

ഒന്നരക്കിലോ കഞ്ചാവുമായി ഹോട്ടൽ ഉടമ റാന്നിയിൽ പോലീസിന്റെ പിടിയിൽ. റാന്നി ഇട്ടിയപ്പാറ തസ്നി ഹോട്ടൽ ഉടമ പുന്നമൂട്ടിൽ ഉമ്മർകുട്ടി മകൻ ഷാം (50) നെയാണ് റാന്നി പോലീസ് ഇൻസ്പെക്ടർ ബി രാജേന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി റാന്നിയിലും പരിസരപ്രദേശത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ജയ്ദേവ്. ജി IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി R .ജോസിൻറെ നിർദ്ദേശപ്രകാരം ആഴ്ചകളായി ടി ഹോട്ടലും പരിസരപ്രദേശങ്ങളും ഷാഡോ പോലീസ് നിരീക്ഷണത്തിലായിരുന്നു. സന്ധ്യാസമയങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കഞ്ചാവിനായി ടി ഹോട്ടൽ പരിസരത്ത് കറങ്ങുന്നതായി പോലീസ് മനസ്സിലാക്കിയിരുന്നു. ഇടപാടുകാർ ഹോട്ടലിലെത്തി കൗണ്ടറിൽ നിൽകുന്ന ഷാമിന് പണം നൽകുകയും ഹോട്ടലിലെ തൊഴിലാളികളെ ബൈക്കിൽ ഇടപാടുകാരോടൊപ്പം അയച്ച് രഹസ്യ കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് എടുത്തു വഴിയിൽവെച്ച് ഇടപാടുകാർക്ക് നൽകുന്ന രീതിയാണ് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ അളവ് കഞ്ചാവ് വാങ്ങുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഷാം നേരിട്ട് സാധനം എത്തിച്ചു നൽകുന്നതായും പോലീസ് മനസ്സിലാക്കി. തുടർന്ന് ഷാഡോ പോലീസ് ഉദ്യോഗസ്ഥർ ഇടപാടുകാർ എന്ന വ്യാജേന ഷാമിനെ സമീപിച്ച് പല ദിവസങ്ങൾകൊണ്ട് വിശ്വാസമാർജ്ജിച്ച് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇടപാടുകാർക്ക് കഞ്ചാവുമായി എത്തിയ ഷാം പോലീസ് വലയിലായി. എസ്ഐമാരായ അനീഷ് കുമാർ, രഞ്ജു എഎസ്ഐമാരായ രാധാകൃഷ്ണൻ, വിൽസൺ, അനൂപ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ബിജു മാത്യു ,വിനോദ്, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment