മോസ്കോ: കരടിക്കൂട്ടിൽ മധ്യവയസ്കനെ കണ്ടെത്തി വേട്ടപ്പട്ടികളെ പിന്തുടർന്നെത്തിയ നായാട്ടുകാർ റഷ്യയിലെ ടുവാ പ്രദേശത്തു നിന്നാണ് ഗുരുതരമായ പരിക്കുകളോടെ ഇയാളെ കണ്ടെത്തിയത് . കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ പുരോഗമിക്കുകയാണ് . കണ്ണുകൾ പ്രയസപ്പെട്ടു തുറക്കാനും കൈകൾ ചെറുതായി ചലിപ്പിക്കാനും സംസാരിക്കാനും ഇപ്പോൾ കഴിയുന്നുണ്ട്. അലക്സാണ്ടർ എന്നാണ് തന്റെ പേരെന്നു വെളിപ്പെടുത്തി ഇയാൾ ഒരു മാസമായികരടിക്കൂട്ടിലാണ് . അലക്സാണ്ടർ എങ്ങനെയാണു കരടിക്കൂട്ടിൽഎത്തിപെട്ടുവെന്നുള്ള കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.
