കുണ്ടറ :കേരളപുരം കുറ്റിയിൽ ഹോട്ടലിന് സമീപമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ തണ്ണിപ്പള്ളിവിളയിൽ നിഥിൻ (25)ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ഗതാഗത കുരുക്കിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് കീഴ്മേൽ മറിഞാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കുണ്ടറ പോലീസ് മേൽ നടപടി സ്വീകരിച്ചു
