Asian Metro News

മലയാളി യുവാവിനെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

 Breaking News

മലയാളി യുവാവിനെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

മലയാളി യുവാവിനെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍.
June 25
06:23 2019

മുംബൈ : നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി യുവാവ് മാവേലിക്കര സ്വദേശിയായ സാജു സാമുവേലിനെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍. യുപി സ്വദേശി ജിതേന്ദ്ര പ്രതാപ് സിങ്ങാണ് പിടിയിലായത്. സൂറത്തില്‍നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ നാസിക് ഉൺഡ്‌വാഡി ശാഖയിൽ ഈ മാസം 14–നായിരുന്നു സംഭവം .
മുത്തൂറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന സാജു മുംബൈയിൽ നിന്നാണ് നാസിക്കിലെ ശാഖയിൽ കംപ്യൂട്ടർ തകരാർ പരിഹരിക്കാനെത്തിയതായിരുന്നു. മോഷണസംഘം എത്തിയപ്പോൾ അപായസൈറൻ മുഴക്കിയ സാജുവിനെ വെടിവച്ചശേഷം അക്രമികൾ ബൈക്കിൽ കടക്കുകയായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment