മുംബൈ : നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി യുവാവ് മാവേലിക്കര സ്വദേശിയായ സാജു സാമുവേലിനെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍. യുപി സ്വദേശി ജിതേന്ദ്ര പ്രതാപ് സിങ്ങാണ് പിടിയിലായത്. സൂറത്തില്‍നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ നാസിക് ഉൺഡ്വാഡി ശാഖയിൽ ഈ മാസം 14–നായിരുന്നു സംഭവം .
മുത്തൂറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന സാജു മുംബൈയിൽ നിന്നാണ് നാസിക്കിലെ ശാഖയിൽ കംപ്യൂട്ടർ തകരാർ പരിഹരിക്കാനെത്തിയതായിരുന്നു. മോഷണസംഘം എത്തിയപ്പോൾ അപായസൈറൻ മുഴക്കിയ സാജുവിനെ വെടിവച്ചശേഷം അക്രമികൾ ബൈക്കിൽ കടക്കുകയായിരുന്നു.
