കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടാതിരുവാതിര മഹോത്സവത്തോടനുബന്ധിച്ചു നാളെ ഉച്ചയ്ക്ക് 3 മണി മുതൽ കൊട്ടാരക്കര ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
1. പുനലൂരിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങമനാട് തിരിഞ്ഞു വെട്ടിക്കവല, സദാനന്ദപുരം, എം. സി റോഡ് വഴി, നെല്ലിക്കുന്നം, അമ്പലപ്പുറം വഴി അമ്പലത്തുംകാല പോകേണ്ടുന്നതാണ്.
2 . പുനലൂരിൽ നിന്നും കൊട്ടാരക്കരയ്ക്കു വരുന്ന വാഹനങ്ങൾ കോട്ടപ്പുറം ഭാഗത്തു ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങേണ്ടതാണ്.
3 . കൊല്ലം ഭാഗത്തു നിന്നും പുനലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നെടുവത്തൂർ പ്ലാമൂട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു മൂർത്തിക്കാവ് കുറുമ്പാലൂർ, മൂഴിക്കോട് വഴി കൊട്ടാരക്കര എത്തേണ്ടതാണ്.
4 . കൊല്ലത്തുനിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊട്ടാരക്കര റെയിൽവേ ഓവർബ്രിഡ്ജിനു മുന്നേ ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങേണ്ടതാണ്.
5 . ഓയൂരിൽ നിന്നും കൊട്ടാരക്കരയ്ക്കു വരുന്ന വാഹനങ്ങൾ തൃക്കണ്ണമംഗൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടതാണ്.
6 . കൊട്ടാരക്കര നിന്നും ഓയൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സദാനന്ദപുരം, നെല്ലിക്കുന്നം വഴി പോകേണ്ടതാണ്.
7 . ചരക്ക് വാഹനങ്ങൾ ഗതാഗത നിയന്ത്രണം കഴിയുന്നതു വരെ കൊട്ടാരക്കര ടൗണിലേക്കും മേൽ പറഞ്ഞ റൂട്ടുകളിലൂടെയും ഗതാഗതം അനുവദിക്കുന്നതല്ല
8 . കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും, റെയിൽവേ സ്റ്റേഷൻ ഭാഗത്തും നിഷ്കർഷിച്ചിട്ടുള്ള സ്ഥലത്തു മാത്രം പാർക്കിംഗ് അനുവദിച്ചിട്ടുള്ളതാണ്.
9 . പുത്തൂർ ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ മുസ്ലിം സ്ട്രീറ്റ് പാലത്തിനു മുൻപ് യാത്ര അവസാനിപ്പിക്കേണ്ടതും ചെറിയ വാഹനങ്ങൾ ലോട്ടസ്റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്
10 . ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനും പുലമണിനും ഇടയിൽ വാഹനഗതാഗതം അനുവദിക്കുന്നതല്ല.
ഉത്സവത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.