കൊച്ചി: പാലക്കാട്- എറണാകുളം മെമു പാളം തെറ്റി. ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് 11.45 കളമശേരി സ്റ്റേഷനു സമീപത്തായിരുന്നു അപകടം. പ്ലാറ്റ് ഫോമിലേക്കു കയറുന്നതിനു മുമ്പ് മുന്‍ഭാഗത്തെ എഞ്ചിനും തൊട്ടു ചേര്‍ന്നുള്ള കോച്ചുമാണു പാളം തെറ്റിയത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെത്തുടര്‍ന്നു തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
