ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിനു മുകളിൽ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്ലി തീരം തൊട്ടതോടെ ഒഡിഷയിൽ കനത്ത മഴ. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. കാറ്റിനെ തുടർന്ന് ഗഞ്ജം, ഗജപതി, പുരി, ഖുർദ, ജഗദ്സിങ്പുർ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
