ഭുവനേശ്വേർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക്. തിത്ലി ചുഴലിക്കാറ്റ് തീവ്രചുഴലിയായി മാറി വ്യാഴാഴ്ച രാവിലെ ഒഡീഷയിലെ ഗോപാൽപ്പൂരിനും ആന്ധ്രയിലെ കലിംഗപ്പട്ടണത്തിനും ഇടയിൽ കരയിലേക്കു വീശാൻ സാധ്യത തെളിഞ്ഞു. ബുധൻ രാവിലെ മുതൽ ചുഴലിക്കാറ്റിൻ്റെ വേഗം മണിക്കൂറിൽ 110 മുതൽ 125 വരെ കിലോമീറ്റർ വേഗത്തിലാകും. കേരളത്തെ ഇതു കാര്യമായി ബാധിക്കില്ലെങ്കിലും ഇന്നും നാളെയും സംസ്ഥാനത്തു ചിലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാം. ശക്തമായ മഴയ്ക്കു സാധ്യത തീരെയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിഗമനം.
