ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് തുറന്നു. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്.സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.