കലയപുരം: പ്രിൻസിപ്പലിൻ്റെ മർദ്ദനത്തിൽ 5 വയസ്സുക്കാരന് പരുക്ക്. സെൻ്റ് തെരേസാസ് യൂ പി സ്കൂളിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് . ജന്മനാൽ ബധിരരും മൂകരുമായ ദമ്പതികളായ ഏറത്തു കുളക്കട മൂർത്തി വിള വീട്ടിൽ രതീഷിൻ്റെ ലേഖയുടെയും മകൻ അഖിലേഷ് (11 ) നെയാണ് സ്കൂൾ പ്രിൻസിപ്പൾ മർദിച്ചത് . കുട്ടി ക്ലാസ്സിൽ സംസാരിച്ചു എന്നു പറഞ്ഞു പുറകിൽ കൂടി വന്ന് പ്രിൻസിപ്പൽ സിസ്റ്റർ ജോബിൻ കൈയ്യിലിരുന്ന മൊബൈൽ ഫോൺ കൊണ്ട് കുട്ടിയുടെ തലയ്ക് അടിച്ചു പരുക്കേൽപിക്കുകയിരുന്നു . തലയിൽ കൂടി രക്തം ഒഴുകിയ നിലയിൽ അഖിലിനെ സ്കൂൾ അധികൃതർ സ്കൂൾ ബസ്സിൽ വീട്ടിൽ പറഞ്ഞു വിട്ടു . പ്രിൻസിപ്പൾ കുട്ടികളെ മർദിക്കുന്നത് പതിവാണ് . കുട്ടി ഇപ്പോൾ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്.നിയമ നടപടികളുമായി മുന്നോട്ട് പോകും എന്ന് മാതാപിതാക്കൾ അറിയിച്ചു.
