കൊച്ചി :ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യവ്യാപകമായി നാളെ മരുന്നു കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.മയക്കുമരുന്നുകളും ഉത്തേജകങ്ങളും ഉൾപ്പെടെയുള്ള മരുന്നുകൾ യുവാക്കൾക്ക് യഥേഷ്ടം ലഭ്യമാവാൻ വഴിയൊരുക്കുന്നതാണ് ഇ ഫാർമസി നയമെന്നാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ആരോപിക്കുന്നു.നിബന്ധനകളും നിയമങ്ങളും പാലിച്ച് റിട്ടെയിൽ മരുന്നു കടകൾ പ്രവർത്തിക്കുമ്പോൾ ഓൺലൈൻ മരുന്നു വ്യാപാര വ്യാപാര കേന്ദ്രങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഒന്നും ബാധകമാകുന്നില്ല.നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നടപ്പാക്കുന്ന പ്രതിഷേധത്തിന്റെ ആദ്യ സൂചനയായാണ് വെള്ളിയാഴ്ച നടക്കുന്ന കടയടപ്പ് സമരവും.
