കൊട്ടാരക്കരയിൽ കർശന നിയമവുമായി മോട്ടോർ വാഹന വകുപ്പ്

September 26
08:46
2018
കൊട്ടാരക്കര :വിനോദസഞ്ചാര വാഹനങ്ങളിൽ ആഡംബരത്തിനായി വഴിയാത്രക്കാർക്കും ,പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കുന്ന രീതിയിൽ ഘടിപ്പിച്ചിരുന്ന നിരവധി ഉപകരണങ്ങൾ കൊട്ടാരക്കര വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ നീക്കം ചെയ്തു . കണ്ണ് ചിമ്മിപ്പിക്കുന്ന ലൈറ്റ് സംവിധാനങ്ങൾ , വശങ്ങളിലുള്ള ആഡംബര കണ്ണാടികൾ തുടങ്ങിയവയാണ് വാഹനങ്ങളിൽ നിന്നും മാറ്റിയത് .ജോയിൻ്റ് .ആർ .ടി.ഒ .ഷിബു കയസ് ,അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജിനു ജോൺ ,
ഇൻസ്‌പെക്ടർമാരായ കെ .പ്രതാപൻ ,സജീവ് .എ ,അഭിലാഷ് .എസ്,ബൈജു തുടങ്ങിയവർ പങ്കെടുത്തു.രാവിലെ എട്ടുമണിക്ക് തുടങ്ങിയ വാഹനപരിശോധനയിൽ അൻപതിൽ ഏറെ വാഹനങ്ങൾ പരിശോധന നടത്തി .വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്ദ്യോഗസ്ഥർ അറിയിച്ചു .
There are no comments at the moment, do you want to add one?
Write a comment