കൊട്ടാരക്കര : അരിപ്പ ഭൂസമരക്കാര്‍ കൊല്ലം റൂറല്‍ എസ് .പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി . കൊടിക്കുനില് സുരേഷ് എം.പി മാര്‍ച്ച് ഉത്ഘാടനം ചെയ്തു . അരിപ്പ ഭൂസമര പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് കള്ള കേസ് ചുമത്തി ജയിലിലടച്ചുവെന്നാരോപിച്ചാണ് അരിപ്പ ഭൂസമര പ്രവര്‍ത്തകര്‍ കൊല്ലം റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്അഞ്ചര വര്‍ഷക്കാലമായി അരിപ്പയില്‍ കേറികിടക്കാന്‍ ഒരിഞ്ച് ഭൂമിക്ക് വേണ്ടി വളരെ സമാധാനപരമായി ആദിവാസി പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ്ഗ സമുധായങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന സമരം ഭരണകുടങ്ങള്‍ കണ്ടില്ലയെന്ന് നടിക്കുമ്പോള്‍ അവര്‍ക്ക് നീതി നല്കുവാന് ഒരു ഭരണകുടവും തയ്യാറാകുന്നില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമായി നില്ക്കുന്നു . അരിപ്പ ഭൂസമര പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി ജയിലിലടച്ച് സമരം പൊളിച്ച് കളയാമെന്നാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അതിനെ എന്ത് വിലകൊടുത്തും നേരിടുമെന്നും കൊടിക്കുന്നില്‍ കൂട്ടിചേര്‍ത്തു . കൊട്ടാരക്കര മണികണ്ഡന് ആല്‍ത്തറയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കൊല്ലം റൂറല്‍ എസ് .പി ഓഫീസിന് സമീപം പൊലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു . ആദിവാസി ഗോത്രാചാര പ്രകാരമുള്ള പൂജകളും മറ്റും സമരക്കാര്‍ ബാരികേഡിന് സമീപം നടത്തി . അരിപ്പ ഭൂസമര നേതാക്കന്മാരായ ശ്രീരാമന് കൊയ്യോന്‍ , വി .രമേശന് ,വിനോദ് , മണി .പി ,ഉദയകുമാര്‍ ,ജി.ചന്ദ്രശേഖരന് ,അനില്‍കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി .