കൊട്ടാരക്കര : കേരളാ പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ( കെ.പി .എസ്.ടി.എ ) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊട്ടാരക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹ നടപടി അവസാനിപ്പിക്കുക ,സ്കൂള്‍ മാനേജര്‍ മാരുടെ ശിക്ഷാധികാരം എടുത്ത് കളയുക ,കുടിശിക ക്ഷാമ ബത്ത മുഴുവനായി അവസാനിപ്പിക്കുക ,ശമ്പള കമ്മീഷനെ നിയമിക്കുക ,അംഗീകാരമില്ലാത്ത സ്കൂള്‍ അടച്ചു പൂട്ടുക ,സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസ വിഹിതം വെട്ടികുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക , എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടര്‍ അധ്യാപകരെ നിയമിക്കുക , തുടങ്ങി 22 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
കെ .പി .സി .സി നിര്‍വാഹക സമിതിയംഗം റെജി മോന് വര്‍ഗീസ് ധര്‍ണ്ണ ഉത്ഘാടനം ചെയ്തു .ഉപജില്ല പ്രസിഡന്റ് വി .രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉപജില്ലാ സെക്രട്ടറി ജി.ഗോപകുമാര്‍,
സംസ്ഥാന സമിതിയംഗം സൈമന് ബേബി ,ജില്ലാ ജോയിന്റ് സെക്രട്ടറി നന്ദകുമാര്‍ ,രാജേഷ് കുമാര്‍ കെ .ആര്,
അലക്സ് എബ്രഹാം ,ബെന്നിപോള്‍ എന്നിവര്‍ സംസാരിച്ചു.