കൊട്ടാരക്കര: സംസ്ഥാന ബോൾ ബാഡ്മിൻറൻ (ജൂനിയർ – പുരുഷ-വനിത) ചാമ്പ്യൻഷിപ്പ് പുത്തൂർ ഗവ: എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കും. 29 ന് വൈകിട്ട് 4ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കോർട്ടിന്റെ ഉദ്ഘാടനം ഐഷാ പോറ്റി എം . എൽ. എ നിർവ്വഹിക്കും .30 ന് നടക്കുന്ന സമാപന സമ്മേളനം ചിറ്റയം ഗോപകുമാർ എം . എൽ. എൽ ഉദ്ഘാടനം ചെയ്യും .ജില്ലാ ബോൾ ബാഡ്മിന്റൻ അസോസിയേഷന്റേയും പുത്തൂർ ഗവ: എച്ച്. എസ് എസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
