കൊട്ടാരക്കര: കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിലെ ശൌചാലനം പൊട്ടി പൊളിഞ്ഞതിനെ തുർന്ന് രണ്ടു ദിവസം മുമ്പ് ബിജെപി പ്രവർത്തകർ മുൻസിപ്പാലിറ്റിയിലും, ശൌചാലയത്തിലും റീത്ത് വച്ച് പ്രതിക്ഷേധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കര അസ്സിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ നിർദ്ദേശപ്രകാരം ഇത് വൃത്തിയാക്കാൻ കരാറുകാരനെ ഏൽപിച്ചു. കരാറുകാരൻ കക്കൂസ് മാലിന്യം കഴിഞ്ഞ രാത്രിയിൽ രണ്ടു മൂന്നു വാഹനങ്ങളിലായി കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ, നീലേശ്വരം പണയിൽ ഭാഗത്തെ അടുത്ത ദിവസം വിതയ്ക്കാനിരുന്ന കർഷകൻ്റെ 40 സെൻ്റ് വസ്തുവിലേക്കാണ് മാലിന്യം ഒഴുക്കിയത്. തുടർന്ന് സിസിറ്റിവി ക്യാമറയുടെ സഹായത്തോടെ വാഹനം എത്തിയത് കൊട്ടാരക്കര ട്രാസ്പോർട്ട് ഡിപ്പോയിൽ നിന്നാണ് എന്ന് മനസിലായി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഈ സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ കൊട്ടാരക്കര ട്രാസ്പോർട്ട് ഓഫീസും, നഗരസഭാ സെക്രട്ടറിയെയും ഇന്ന് ഉപരോധിച്ചു.ഉടൻ നടപടി എടുക്കും എന്ന് സെക്രട്ടറി ഉറപ്പുനൽകി ഉപരോധത്തിന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ. ആർ രാധാകൃഷ്ണൻ, നേതാക്കളായ സുജിത്ത്, ചാലിക്കോണം അജിത്ത്, രജ്ഞിത്ത്, അനീഷ്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
