കൊട്ടാരക്കര : താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിൻ്റെ നിർമ്മാണം നിലച്ചതായി എഷ്യൻ മെട്രോ ന്യൂസിൽ റിപ്പോർട്ട് ചെയ്തിരുന്നു. അയിഷാ പോറ്റി എംഎൽഎ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും, നിയമസഭയിൽ ഉന്നയിക്കുമെന്നും അറിയിച്ചിരുന്നു. അയിഷപോറ്റി എംഎല്‍എ യുടെ സബ്ബ് മിഷന് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറാണ് നിയമസഭയിൽ ഡയാലിസിസ് യൂണിറ്റിൻ്റെ നിർമ്മാണം വേഗത്തിലാക്കുമെന്ന് വ്യക്തമാക്കിയത്.
9 മെഷീന് ഉള്‍പ്പെടുന്ന ഡയാലിസിസ് യൂണിറ്റ് ജൂലൈയില്‍ പ്രവര്‍ത്തന സജ്ജമാകും. മെഷിനുകള്‍ സ്ഥാപിക്കുന്നതിന് 1.23 കോടിരൂപയും,അടിസ്ഥാന സൗകര്യ വികസനത്തിന് 24.5 ലക്ഷം രൂപയും അനുവദിച്ചു കഴിഞ്ഞു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മുന്‍പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ജിഎസ്ടി വന്നതോടെ കരാറുകാരന് പിന്‍വാങ്ങി. പുതിയ കരാറുകാരനാണ് നിലവില്‍ മെഷിനുകള്‍ സ്ഥാപിക്കുന്നത്. ജൂലൈ 15 നകം പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.