കൊട്ടാരക്കര: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കാർഷിക സെമിനാറും കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ പി അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളയമ്മ അദ്ധ്യക്ഷ ആയിരുന്നു. അസി. പ്രൊഫസർ ബിന്ദു ബി ക്ലാസ് നയിച്ചു. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫിസർ നജീബ് പി. എച്ച്, കൃഷി ഡപ്യൂട്ടി ഡയറക്ടർ വേണു വി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരായ ഷൈല സലിംലാൽ, ശ്രീകല കെ.പി, ജെ.അശോകൻ, കൌൺസിലർമാരായ ലീലാ ഗോപിനാഥ്, ജ്യോതി മറിയം ജോൺ, സൈനുലബ്ദ്ദീൻ, എൻ. അനിരുദ്ധൻ, കാർത്തിക വി നാഥ്, തുടങ്ങിയവർ സംസാരിച്ചു. വിവിധയിനം പച്ചക്കറികളുടെ വിപണനവും വിത്തുകളുടെ വിതരണവും നടന്നു.
