കൊല്ലം :ബൃഹസ്പതി സംഗീത വിദ്യാപീഠത്തിൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം വൈ എം സി എ യിൽ വെച്ച് ഏകദിന ഹിന്ദുസ്ഥാനി സംഗീത ശില്പശാല നടന്നു .ഹിന്ദുസ്ഥാനി സംഗീതഗുരു സബീഷ് ബാല ,മുതുപിലാക്കാട് സിസ്റ്റേഴ്സ് അംഗം അമ്പിളി ബാല എന്നിവർ ശില്പശാലക്കു നേതൃത്വം നൽകി. ഖയാൽ ,ഗസൽ ,ഭജൻ ,തബല ,ഹാർമോണിയം ,ചതുരംഗി തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു ശില്പശാല. ജോസ്ഫിൻ ജോർജ് വലിയവീട് ,ഗോപകുമാർ ,ഹരിഹരൻ ,ഇമ്നാ ജോർജ് വലിയവീട് എന്നിവർ ഗസലുകൾ ആലപിച്ചു. സുധാകരൻ ചതുരംഗിയിലും അനുപമ ,മനോജ്കുമാർ എന്നിവർ തബലയിലും സോളോ പെർഫോമൻസ് നടത്തി .
അമ്പിളി ബാലയുടെ ശിഷ്യരായ വിഷ്ണു ശങ്കർ ,നന്ദു ആർ കൃഷ്ണൻ ,അഭിമന്യു എ ,ഗോവിന്ദ് സി എന്നിവർ തബലയിൽ ടീം പെർഫോമൻസ് നടത്തി. ക്യാമ്പിന് ജോർജ് എഫ് സേവ്യർ വലിയവീട് ,ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ ,അജി ലാൽ ,സുമി എന്നിവർ ശില്പശാലയുടെ പ്രവർത്തനങ്ങൾ കോ ഓർഡിനേറ്റ് ചെയ്തു.