തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് എട്ടുരൂപായാക്കാന് തീരുമാനം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ ഡിഎഫ് യോഗത്തിൽ ധാരണയായി. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്ക് വര്‍ധനയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.