തൃപ്പൂണിത്തുറ : ശ്രീനാരായണ വിദ്യാപീഠം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന് മര്‍ദ്ദിച്ചെന്നാരോപിച്ചു ഏതാനും രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ സ്കൂളിനു മുന്പില് നിരാഹാര സമരം നടത്തി. മൂന്നു വിദ്യാര്‍ഥികളും പങ്കെടുത്തു. അനധികൃത പണപ്പിരിവ് അവസാനിപ്പിക്കുക, സ്കൂളിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ശുചിമുറികളുടെ എണ്ണം കൂട്ടുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. എന്നാല്‍, പരാതി ഉയര്‍ന്ന ഉടന്‍ തന്നെ ആരോപണ വിധേയനായ അധ്യാപകനെ അന്വേഷണ വിധയമായി സസ്പെൻ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.