തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ പ്രതിഷേധിച്ച് കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നാളെ ഒരു മണിക്കൂര്‍ ഒ പി ബഹിഷ്കരിക്കും.
ഐ എം എയുടെ നേതൃത്വത്തില്‍ നാളെ മെഡിക്കല്‍ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് മെഡിക്കല്‍ ബന്ദ്.
ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനു മുന്നില്‍ നടത്തുന്ന പഠിപ്പു മുടക്കിയുള്ള അനിശ്ചിതകാല നിരാഹാര സമരം പുരോഗമിക്കുകയാണ്.