ചേര്‍ത്തല: ഡിജിപി ആര് ശ്രീലേഖ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഡിജിപിക്ക് നിസാര പരുക്ക്. ചേര്‍ത്തലയ്ക്ക് സമീപം ദേശീയ പാതയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.
ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. നിസാര പരുക്കേറ്റ ഡിജിപി സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ ജയില്‍വകുപ്പ് മേധാവിയാണ് ശ്രീലേഖ. ഈ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിജിപി റാങ്ക് അനുവദിച്ചതോടെ കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായിരിക്കുകയാണ് 1987 -ലെ ഐപിഎസ് ബാച്ചുകാരിയായ ശ്രീലേഖ.