തിരുവനന്തപുരം: കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി ഇതാദ്യമായി കേരളത്തിലെത്തുന്നു.
വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കേരളത്തിൽ എത്തുന്നത്.
സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ശംഖുംമുഖത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ഓഖി ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ സൗകര്യം കൂടി പരിഗണിച്ച് കഴിഞ്ഞയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് മാറ്റിവെച്ച സമ്മേളനം 14ന് നടത്താന്‍ നിശ്ചയിച്ചത്.
സമാപന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് അധ്യക്ഷതവഹിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.