ഗാന്ധിനഗര്‍ : ഗുജറാത്ത് തെരഞ്ഞെടുപ്പിൻ്റെ രാണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തിത്തുടങ്ങി. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ഈ മാസം എട്ടിന് നടന്നിരുന്നു.
നരേന്ദ്രമോദിയുടെ പാക്കിസ്ഥാന് ഇടപെടല്‍ ആരോപണവും കോണ്‍ഗ്രസിൻ്റെ മറുപടിയും രണ്ടാം ഘട്ട വോട്ടെടുപ്പിനെ കൂടുതല്‍ ശ്രദ്ദേയമാക്കും. അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി,ഉപമുഖ്യമന്ത്രി നിധിന് പട്ടേല്‍ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിനെ പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍.
2002 മുതല്‍ പ്രധാനമന്ത്രിയാകുന്നത് വരെ നരേന്ദ്രമോദിയെ വിജയിപ്പിച്ച മണിനഗര്‍, രാജ്യസഭാ അംഗമാകാന്‍ അമിത്ഷാ രാജിവച്ചൊഴിഞ്ഞ നരന്‍പുര, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ ഗാട്ട്ലോദിയ മണ്ഡലം എന്നിവയും രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ചുടറിയും. ഗുജറാത്ത് മുഴുവന്‍ വ്യാപിച്ച പട്ടിദാര്‍സമുദായ പ്രക്ഷോഭം ആരംഭിച്ച നിക്കോല്‍,സബര്‍മതി തുടങ്ങിയ അഞ്ചോളം പ്രദേശങ്ങളും ഇന്ന് പോളിങ് ബൂത്തിലെത്തും.