കൊട്ടാരക്കര: നിരവധി തവണ ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ മധ്യവയസ്കനെ എക്സൈസ് ഷാഡോ പോലീസ് പിടികൂടി.
വെളിയം പുല്ലാഞ്ഞിക്കാട് സ്വദേശി വിശ്വനാഥനെയാണ് (56) പിടികൂടിയത്. കഴിഞ്ഞ ബുധന്‍ വൈകുന്നേരം 6.30 ഓട് കൂടിയാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് കി ലോ കഞ്ചാവുമായി ഇറങ്ങിയ ഇയാളെ പിടികൂടിയത്.
കൊലകേസ് പ്രതിയാ യി 13 കൊല്ലം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ നല്ലനടപ്പിന് ജാമ്യത്തില്‍ വിട്ടിരിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒരു കിലോ പായ്ക്കറ്റ് രണ്ട് കിലോ പായ്ക്കറ്റ് എന്നിങ്ങനെ പൊതികളിലായി വില്‍പ്പന നടത്തിയിരുന്നത്.
എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തില്‍ പാലക്കാട് നിന്നും അയ്യപ്പഭക്തന്മാരായി വേഷംമാറി സഞ്ചരിച്ച എക്സൈസ് ഷാഡോ അംഗങ്ങള്‍ കൊട്ടാരക്കര വരെ പിന്തുടര്ന്നാണ് പിടികൂടിയത്. മൂന്ന് കിലോ ക ഞ്ചാവാണ് പിടികൂടിയത്. എ ക്സൈസ് സര്‍ക്കിള്‍ ഇന്‍ സ്പെക്ടറായ വി.റോബര് ട്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. ഉദ്ദ്യോഗസ്ഥരായ ബാബു സേനന് പ്രേംനസീര്‍ ഗരീ ഷ്, അനീഷ്, ബാബു, സജി ജോണ്‍ തുടങ്ങിയവര്‍ ചേര് ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.