തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശ നത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 2.50ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്. ടെക്നോപാര്‍ക്കിന്റെ 4 ാംഘട്ട പദ്ധതിക്ക് തുടക്കം കുറിക്കാനാണ് രാഷ്ട്രപതി എത്തിയത്. അവിടുത്തെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിൻ്റെ ശിലാസ്ഥാപനവും രാഷ്ട്രപതി നിര്‍വഹിക്കും.