ടെക്സസ്: അമേരിക്കയെ ഭീതിയിലാഴ്ത്തി ഹാര്‍വെ ചുഴലിക്കാറ്റ് എത്തി. ടെക്സസ് തീരത്തും ലൂസിയാനയുടെ ചില ഭാഗങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ കാറ്റ് എത്തി. കാറ്റഗറി നാലില്‍ പെടുന്ന ഹാര്‍വെ മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ് വീശിയടിക്കുന്നത്. യു.എസില്‍ ഒരു പതിറ്റാണ്ടിനിടെ എത്തിയ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണ് ഹാര്‍വെ.
പോര്‍ട്ട് അരന്‍സാസ്, പോര്‍ട് ഒ കോണറിനും മധ്യേ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഹാര്‍വെ കടന്നുപോയത്. ഇതോടെ മേഖലയില്‍ വലിയ മണ്ണിടിച്ചിലും ശക്തമായ മഴയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍വെ കടന്നുപോകുന്ന വഴിയില്‍ 58 ലം പേര് വസിക്കുന്നുണ്ടെന്നാണ് കണക്ക്.
ചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇതിനകം തന്നെ സ്വമേധയാ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഭക്ഷണവും ഇന്ധനവും മറ്റ് അത്യാവശ്യ സാധനങ്ങളുമായാണ് ആളുകള്‍ ഒഴിഞ്ഞുപോകുന്നത്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചും പ്രദേശത്ത് തന്നെ തങ്ങുന്നവര്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് റോക്ക്പോര്‍ട്ട് മേയര്‍ പാട്രിക് റിയോസ് ദേഷ്യത്തോടെ പ്രതികരിച്ചു.