ബോളിവുഡ് താരം ഷാഹിദ് കപൂറിൻ്റെ കുടുംബ വിശേഷങ്ങൾ പോലും ബി ടൗണിലെ ചൂടുള്ള വാര്‍ത്തയാണ്. ഒാഗസ്റ്റ് 26ന് ഷാഹിദിൻ്റെയും മിറാ രജ്പുതിൻ്റെയും പൊന്നോമന മകൾ മിഷയുടെ ഒന്നാം ജന്മദിനമാണ്. മകളുടെ ജന്മദിനം ലണ്ടനില്‍ ആഘോഷിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഷാഹിദും മിറയും.
ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ കുടുംബചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നിറഞ്ഞ ചിരിയോടെ മൂവരും നിൽക്കുന്ന കുടുംബ സെൽഫിയുമുണ്ട് കൂട്ടത്തിൽ.