വികൃതിയും ഒരല്‍പ്പം ധിക്കാരിയുമൊക്കെയായ കഥാപാത്രങ്ങള്‍ക്ക് ജീവന് കൊടുക്കാന്‍ ഒരു കാലത്ത് നടി മന്യയെക്കാള് യോഗ്യയായ മറ്റൊരാളില്ലായിരുന്നു. ദിലീപിൻ്റെ നായികയായിട്ടാണ് മലയാളത്തില്‍ മന്യയുടെ തുടക്കം. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് മന്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലും ദിലീപിൻ്റെ നായികയായി.
പ്രസരിപ്പാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ താരം പിന്നീട് പെട്ടെന്ന് സിനിമാലോകത്ത് നിന്ന് അപ്രത്യക്ഷ്യയാവുകയായിരുന്നു. സാധാരണ കണ്ടു വരുന്നതുപോലെ വിവാഹശേഷം മന്യയും അഭിനയജീവിതത്തില്‍ നിന്ന് പിന്മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മന്യയുടെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തൻ്റെ ആദ്യ നായകൻ്റെ ആദ്യ ഭാര്യയ്ക്കൊപ്പം താരം നില്ക്കുന്ന ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ മഞ്ജുവാര്യര്‍ എത്തിയപ്പോഴാണ് മന്യ കൂടെനിന്ന് ഫോട്ടോയെടുത്തത്. മുന്‍പ് ദിലീപ് ഷോ 2017 ൻ്റെ ഭാഗമായി ദിലീപും കാവ്യാമാധവനും എത്തിയപ്പോഴും താരദമ്പതികള്‍ക്കൊപ്പം നിന്ന് മന്യ ഫോട്ടോയെടുത്തിരുന്നു.
2008 മെയ് 31നായിരുന്നു മന്യയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവ് സത്യ പട്ടേലിനൊപ്പം അമേരിക്കയിലേക്ക് പോയ മന്യ ഇപ്പോള്‍ അവിടെ സെററില്ഡാണ്. വണ്‍മാന്‍ഷോ, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന് കുട്ടി, സ്വപ്നക്കൂട്, ഉടയോന്, അപരിചിതന്, രക്ഷകന്, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, പതിനൊന്നില്‍ വ്യാഴം തുടങ്ങിയവയാണ് മന്യയുടെ ശ്രദ്ധേയമായ മറ്റു മലയാള ചിത്രങ്ങള്‍.