ഏരൂര്‍: മത സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പ്രകോപന പരമായി ഫെയിസ്ബുക്ക് പോസ്റ്റിട്ട കേസിലെ പ്രതി ഏരൂര്‍ പോലീസിന്റെ പിടിയിലായി. കൃഷ്ണ അഞ്ചല്‍ എന്ന പേരിലുള്ള ഫെയിസ്ബുക്ക് പേജിലൂടെ നിരന്തരമായി സാമുദായിക ലഹള ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റുകളിട്ടുവന്ന ഏരൂര്‍ തേവന്‍കോട്ട് തൃക്കോയിക്കല്‍ വീട്ടില്‍ മണിയന് (45) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഏരൂര്‍ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുബിന്, ഷാനവാസ്, അനില്‍കുമാര്‍, ഷാജഹാന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
